മനുഷ്യ സൃഷട്ടിപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ മാതാവിന്റെ ഗര്‍ഭ പാത്രത്തില്‍ വെച്ച് സംഭവിക്കുന്ന മഹാ അത്ഭുതങ്ങള്‍ സരളമായി വിവരിക്കുന്ന ആ ഭാഗം നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്ന്നുണ്ടാകും.
രക്തക്കട്ടയായി മാറുന്നതും, പിന്നീട്, മാംസപിണ്ടമായും, ശേഷം, എല്ലുകളും മറ്റു അവയവങ്ങളും രൂപപ്പെടുന്നതും, ഇറച്ചി ഉണ്ടായി വരുന്നതും, അങ്ങിനെ സങ്കീര്‍ണ്ണമായ ഒരു സൃഷട്ടിപ്പിന്റെ വിവിധ മേഖലകളിലൂടെ ......
ച്ചായ്....!
ആരാണ് ഇങ്ങിനെയൊക്കെ ചിന്തിച്ച് തല പുകക്കാന്‍ സമയം കളയുന്നത്, അല്ലെ..?
ഹേ..., മനുഷ്യാ
കുറെക്കാലം ഇവിടെ ജീവിച്ച്, ഒരു പാട് തിന്നും കുടിച്ചും കളിച്ചും കുളിച്ചും ചിരിച്ചും കരഞ്ഞും ഓടിയും ചാടിയും അങ്ങിനെ അങ്ങിനെ ഒരുനാള്‍ മരിച്ചും... എന്തിനാണിങ്ങനെ ഓരോ വേഷം കെട്ടലുകള്‍?
കാലം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നീ ഒറ്റക്കല്ലയിരിക്കാം. വീട്ടുകാരും കൂട്ടുകാരും മക്കളും മരുമക്കളും, ഇനി ആരാരും ഇല്ലാതവനാണെങ്കില്‍ പോലും, വായുവും മണ്ണും ഭക്ഷണവും, വെള്ളവും, നീ ആഗ്രഹിക്കും വിധം നിനക്ക് ഉപയോകിക്കാവുന്ന നിന്റെ അവയവങ്ങളും....... എല്ലാം എല്ലാം ഇന്ന് നിന്ക്കൊപ്പം ഉണ്ടായിരിക്കും.
പക്ഷെ, ഒരിക്കല്‍ നീ - ഒരു പക്ഷെ ഇവയുടെയൊക്കെയും സാന്നിദ്ധ്യത്തില്‍ - തീര്ത്തും ഒറ്റപ്പെടും എന്ന് നിനക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നുണ്ടോ?
ഏകാന്തതയുടെ അനുഭവം എന്നെങ്കിലും നിനക്ക് ഉണ്ടായിട്ടുണ്ടോ?
പരിപൂര്‍ണ്ണ നിസ്സഹായനും തീര്ത്തും എകാന്തനുമായി നീ പരിഭ്രാന്തനായി ഈ ലോകത്തോട് യാത്ര പറഞ്ഞാലും, പിറ്റേ ദിവസവും, തലേ ദിവസത്തെ പോലെത്തന്നെ, സൂര്യന്‍ കിഴക്ക് നിന്നു ഉദിക്കുക തന്നെ ചെയ്യും.
അങ്ങാടിയും, ബിസിനസ്സും, സാധാരണ പോലെ ചലിച്ചു കൊണ്ടിരിക്കും. നീ പടുത്തുയര്‍ത്തിയ വീട് അപ്പോഴും ഒരു കുഴപ്പവുമില്ലാതെ നില്ക്കും..........
നീ... നീ... നീ മാത്രമായിരിക്കും നിന്നെ പങ്കുവെക്കുന്നത്! നീ ഭീതിയുടെ ഒരു അപരിചിത ലോകത്ത്, അന്ധാളിച്ച്, വെപ്രാളപ്പെട്ട് കിടക്കും.
പിന്നീടുള്ള നിന്റെ അവസ്ഥകളെ കുറിച്ചോ, അവിടത്തെ കാര്യങ്ങളെക്കുറിച്ചോ നിനക്ക് വല്ല പരിചയവും പിടിപാടുമുണ്ടോ
എന്നാല്‍ ഇവയെല്ലാം, നിന്റെ മരണത്തിനു മുന്പേ നിനക്ക് മനസ്സിലാക്കാമായിരുന്നു, നീ നിന്നിലേക്കു തന്നെ ഒരു അന്വേഷണം ആദ്യമേ നടതിയിരുന്നുവേന്കില്‍. അതായത്, നീ നിന്നെത്തന്നെ തിരിച്ചരിഞ്ഞിരുന്നുവേന്കില്‍. അഥവാ, നീ നിന്നെ കണ്ടെത്ത്തിയിരുന്നുവേന്കില്‍.
ഞാന്‍ ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ചിലപ്പോഴിന്കിലും നീ ചിന്തിക്കാടിരിക്കില്ല: "എനിക്ക് എന്നെക്കുറിച്ച് അറിയാമല്ലോ" എന്ന്.
നീ ചിന്തിചേക്കാം: "എന്നെക്കുറിച്ച് ആരെക്കാളും കൂടുതല്‍ ഞാന്‍ തന്നെയാണല്ലോ അറിയുന്നത്. എന്നിട്ടും എന്താണ് ഇയാള്‍ ഈ പുലമ്പുന്നത്?" എന്ന്.
പക്ഷെ, നീ നിന്നെക്കുറിച്ച് ഒന്നും തന്നെ വേണ്ട രീതിയില്‍ അറിഞ്ഞിട്ടില്ല.
എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങിനെയൊക്കെ പറയുന്നത് എന്നല്ലേ..
നമുക്ക് പറയാം.
എന്റെ ഇമെയില്‍ വഴി വരുവിന്‍ . നമുക്ക് നേരില്‍ സംസാരിക്കാം.
(തുടരും...)