Monday, May 26, 2008

സത്യത്തിനു വേണ്ടി ഒരു അന്വേഷണം! (സീരീസ് - ഒന്ന്)


ചിന്തിയ്ക്കാന്‍ തുടങ്ങുന്ന കൊച്ചു നാള്‍ തൊട്ടേ നമ്മെ അലട്ടുന്ന ഒരു ചോദ്യമുണ്ട്. ഞാന്‍ ആരാണ്? എവിടെ നിന്നാണ് വരുന്നത്? എവിടെക്കാണ്‌ പോകുന്നത്? എന്തിനാണ് ഇവിടെ വന്നത്?

ഒരു ചിന്തയാവാം!
സത്യത്തില്‍ നാം എവിടെ നിന്നാണ് വരുന്നത്?
ഉത്തരം സിമ്പിള്‍; ഉമ്മയുടെ ഗര്ഭാശയത്തില്‍ നിന്ന്
എന്നാല്‍ അവിടെ എത്തുന്നതിനു മുന്‍പോ?
ഉമ്മയുടെയും ഉപ്പയുടെയും മുതുകുകളിലായി നില കൊണ്ടിരുന്നു.
അതിന്റെയും മുന്‍പോ?


ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍?
എങ്ങിനെയാണ് അന്ടവും ബീജവും ഉണ്ടാകുന്നത്?
നമ്മള്‍ കഴിക്കുന്ന ഭക്ഷണ പതാര്ത്തങ്ങളിലെ സത്തുക്കള്‍ മാത്രമാണ് ഇവയായി മാറുന്നത്.
അഥവാ, നമ്മള്‍ വിവിധ തരം ഭക്ഷണ സാധനങളിയായി ചിതറിക്കിടക്കുകയായിരുന്നു?
എന്നാല്‍ അതിനും മുന്‍പോ?
പഴങ്ങളിലും, മല്സ്യങ്ങളിലും, മാമ്സങ്ങളിലുമായി നാം പലേടത്തും ആയി കിടക്കുകയായിരുന്നുവോ?
എന്കില്‍ അതിനും മുന്‍പോ?
ചെടിത്തണ്ടുകളിലും വെള്ളങ്ങളിലും മറ്റുമോക്കെയായിരുന്നുവോ?
അതിനും മുന്‍പോ?
പൊടി പടലങ്ങളിലും, മണ്ണിലും ആയിരുന്നില്ലേ?
അഥവാ, നാം പിറവിയെടുക്കുന്നതിന്റെയും എത്രയോ മുന്പേ നമ്മള്‍ ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിന്യസിച്ചു കിടക്കുകയായിരുന്നില്ലേ?
അതായത്, നമ്മള്‍ ഇന്നു കാണുന്ന ചെളിയിലും മണ്ണിലും മറ്റും, വരും തലമുറകളിലെ കുഞ്ഞുങ്ങളുടെ സാന്നിധ്യം ഉണ്ടാകില്ലേ?

എന്താണ് റബ്ബേ.., എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ.....!

ഇവിടെ നമുക്ക് ആശയങ്ങള്‍, ചിന്തകള്‍, അറിവുകള്‍ പങ്കുവെക്കാം
നാം ആരാണ്? എവിടെ നിന്ന് വരുന്നു?
എങ്ങിനെ, എന്തിന് വന്നു?
ഇനി എങ്ങോട്ടാണീ പോക്ക്?

(തുടരും....)

No comments: